തിരുവനന്തപുരം : സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. അത്യാഹിത സേവനങ്ങളേയും അവശ്യ സേവനങ്ങളേയും ഒഴിവാക്കിയാണ് പണിമുടക്ക്. അനിശ്ചിതകാല പണിമുടക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പെന്‍ഷന്‍പ്രായം ആരോഗ്യമേഖലയില്‍ ഉയര്‍ത്തുന്നതിന് എതിരെയാണ് സമരം. സര്‍ക്കാര്‍ അനുകൂല നടപടിയെടുത്തില്ലെങ്കില്‍ സമരം ശക്തമാക്കാനും ജൂനിയര്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചിട്ടുണ്ട്.