തൊടുപുഴ : ഈമാസം 12ന് റേഷന്‍ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കടകളടച്ച് പണിമുടക്കുന്നതെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ അറിയിച്ചു . സാമ്ബത്തിക ബാധ്യതയുടെ പേരില്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ രമണന്‍ എന്ന റേഷന്‍ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണിത്.