തിരുവനന്തപുരം : ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആള് ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തിലാണ് പണിമുടക്ക്. രാജ്യാന്തര പണിമുടക്കിൽ കേരളത്തിൽ നിന്നുള്ള മുഴുവൻ ലോറികളും പങ്കെടുക്കുമെന്ന് കേരള ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന് ഭാരവാഹികള്‍ അറിയിച്ചു. അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന എന്നിവ പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.