മഞ്ചേശ്വരമൊഴികെയുള്ള മണ്ഡലങ്ങളിൽ ശക്തമായ മഴ – തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി നേ​താ​ക്ക​ള്‍

124

കൊ​ച്ചി: എ​റ​ണാ​കു​ളം, കോ​ന്നി, അ​രൂ​ര്‍, വ​ട്ടി​യൂ​ര്‍​കാ​വ് എ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ സാ​ര​മാ​യി ബാ​ധി​ച്ച്‌ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ബൂ​ത്തു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി ഇ​തേ​ത്തു​ട​ര്‍​ന്ന് പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ്കൂ​ളു​ക​ളു​ടെ മു​ക​ള്‍ നി​ല​യി​ലേ​ക്ക് മാ​റ്റി ക്ര​മീ​ക​രി​ച്ചു. വൈ​ദ്യു​തി ത​ക​രാ​റും കാ​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​ക്കി.

എ​റ​ണാ​കു​ള​ത്തെ അ​യ്യ​പ്പ​ന്‍​കാ​വി​ലു​ള്‍​പ്പെ​ടെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ മു​ട്ട​റ്റം വെ​ള്ളം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​വി​ടു​ത്തെ 68ാം ന​മ്ബ​ര്‍ ബൂ​ത്തി​ല്‍ മൂ​ന്ന് മ​ണി​ക്കൂ​റി​ല്‍ 30 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് വി​വ​രം. അ​രൂ​രി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വെ​ള്ളം ക​യ​റി.

അറബിക്കടലിൽ രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് ശക്തമായ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശം നൽകുന്നു. മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത.

മ​ഴ​തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്- ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

NO COMMENTS