ശക്തമായ കാറ്റും മഴയും മിന്നലും – വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.

45
LO RAIN, DROPS, WEST SEATTLE, KAYAKS ON THE DUWAMISH RIVER 013106 Like the day after day of rain in January approached/equalled/exceeded (UPDATE THIS) a new record, the image of an umbrella-toting human repeats, reflected in each drop on a car window in West Seattle. (Seattle skyline in the background across Elliott Bay)

കോട്ടയം: കോട്ടയം ജില്ലയുടെ വിവിധ മേഖലകളില്‍ ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റും മഴയും മിന്നലും തുടങ്ങി. കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ പ്രദേശങ്ങളിലാണ് ശക്തമായ മഴയുണ്ടായത്. ഇതേതുടര്‍ന്ന് വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത് കുറഞ്ഞു.മോശം കാലാവസ്ഥ പോളിംഗ് കുറയ്ക്കുമോ എന്ന ആശങ്കയിലാണ് മുന്നണികള്‍. ശക്തമായ പോരാട്ടം നടക്കുന്ന പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും മുന്നണികളുമാണ് ആശങ്കയിലായിരിക്കുന്നത്.

ജില്ലയിലൂടനീളം ശക്തമായ മഴയ്ക്ക് വീണ്ടും സാദ്ധ്യതയുണ്ടെന്നാണ് സൂചന.പൂഞ്ഞാര്‍ മണ്ഡലത്തിലെ പലയിടത്തും കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടിട്ടുണ്ട്. പോളിംഗ് ബൂത്തുകളില്‍ പലതിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇതും പോളിംഗിനെ ബാധിച്ചേക്കുമെന്ന് സൂചനയുണ്ട്.

NO COMMENTS