പഠിത്തത്തിൽ മിടുക്കിയായിരുന്ന ദേവി കാർമൽ സ്‌കൂളിലെ വിദ്യാർഥിനിയായിരുന്നു

43

തിരുവനന്തപുരം : അരുണാചലിൽ മരിച്ച നിലയിൽ കണ്ടെത്തിയ വട്ടിയൂർക്കാവ് മൂന്നാംമൂട് അഭ്രകുഴി എം എം ആർ എ സി ആർ എ കാവിൽ ദേവി തിരുവനന്തപുരം വഴുതക്കാട്‌ കാർമൽ സ്‌കൂളിലെ വിദ്യാർഥിനിയും പഠിത്തത്തിൽ മിടുക്കിയു മായിരുന്നു വെന്ന് അധ്യാപകർ പറയുന്നു. പഠനത്തോടൊപ്പം നൃത്തം അടക്കമുള്ള പാഠ്യേതര വിഷയങ്ങളിലും മികവു പുലർത്തിയിരുന്നു. ചുറുചുറു ക്കോടെ പെരുമാ റുന്ന വിദ്യാർഥിയായിരുന്നു ദേവി.

പഠനകാലയളവിൽ അവളെ അന്തർമുഖയായി ഒരിക്കലും കണ്ടിട്ടില്ലെന്നും അധ്യാപകർ പറയുന്നു. സ്‌കൂളിൻ്റെ പൂർവിദ്യാർഥി സംഘടന കളുടെ പരിപാടികളിലും ദേവി സജീവസാന്നിധ്യമായിരുന്നു. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പൂർവവിദ്യാർഥി സംഗമങ്ങളിൽ നൃത്തം അവതരിപ്പിക്കുമായിരുന്നു. കഥക് അടക്കമുള്ള കലാരൂപങ്ങളും ദേവി പൂർവവിദ്യാർഥി സംഗമങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി സ്‌കുളുമായി ദേവി ബന്ധം പുലർത്തിയിരുന്നില്ല.

NO COMMENTS

LEAVE A REPLY