ഹൂപ്‌സ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പരിപാടിയിൽ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

181

തിരുവനന്തപുരം : സ്‌കൂൾതലം മുതൽ ബാസ്‌ക്കറ്റ്‌ബോളിൽ അന്താരാഷ്ട്ര നിലവാരമുളള താരങ്ങളെ സൃഷ്ടിക്കുന്നതിന് കായിക യുവജന കാര്യാലയം മുഖേന സർക്കാർ നടപ്പിലാക്കുന്ന ഹൂപ്‌സ് ബാസ്‌ക്കറ്റ്‌ബോൾ പരിശീലന പദ്ധതിയിൽ അപേക്ഷിക്കാം. ഒൻപത്-12 വയസ്സുള്ള (നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ) കുട്ടികൾക്കാണ് പരിശീലനം. സംസ്ഥാനത്ത് അഞ്ച് ജില്ലകളിലായി 1200 കുട്ടികൾക്ക് ഗുണം ലഭിക്കും.

തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ട് വീതം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടം പരിശീലനം. ഓരോ കുട്ടിക്കും 36 മണിക്കൂർ പരിശീലനം നൽകും (പ്രതിദിനം 45 മിനിറ്റ്). 40 കുട്ടികൾ വീതമുളള മൂന്ന് ബാച്ചുകൾ ഒരു കേന്ദ്രത്തിലുണ്ടാവും. വിദ്യാർഥികൾക്ക് സ്‌കൂൾ മുഖേനയോ, ഹൂപ്‌സ് പരിശീലന കേന്ദ്രം വഴിയോ ഓൺലൈനായോ അപേക്ഷ സമർപ്പിക്കാം.

അപേക്ഷകർ 01/01/2007 നും 31/12/2010 നും ഇടയിൽ ജനിച്ചവരായിരിക്കണം. തിരുവനന്തപുരം ജില്ലയിലെ തിരഞ്ഞെടുപ്പ് നവംബർ 11ന് തൈക്കാട് ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലും 13ന് നെല്ലിമൂട് സെന്റ് ക്രിസോസ്റ്റോം കോൺവെന്റ് ഗേൾസ് ഹൈസ്‌ക്കൂളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.sportskeralahoops.in. ഉയരം, വെർട്ടിക്കൽ ജംപ്‌ടെസ്റ്റ്, കാൽമുട്ട് ഉരയൽ എന്നിവ പരിശോധിച്ചാണ് തിരഞ്ഞെടുപ്പ്.

ആധാർ കാർഡ്, സ്‌കൂൾ ഹെഡ്മാസ്റ്ററിൽ നിന്നുളള സ്വഭാവ സർട്ടിഫിക്കറ്റ്, ജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഓൺലൈൻ രജിസ്റ്റർ ചെയ്ത രേഖ ഹാജരാക്കണം.

ജില്ല, സ്‌കൂൾ, തിരഞ്ഞെടുപ്പ് തിയതി എന്ന ക്രമത്തിൽ: തിരുവനന്തപുരം, സെന്റ് ക്രിസേസ്റ്റോം കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ നെല്ലിമൂട്, 13.11.2019, ഗവ.മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ, തൈക്കാട്, 15.11.2019, കൊല്ലം, ഗവ.മോഡൽ വി.എച്ച്.എസ്.എസ് ഫോർ ബോയ്‌സ്,18.11.2019, ഗവ.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്,20.11.2019, കണ്ണൂർ, എ.വി.സ്മാരക എച്ച്.എസ്.എസ്, കരിവള്ളൂർ,
22.11.2019, ഐ.എം.എൻ എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ, 25.11.2019, തൃശ്ശൂർ, ലിറ്റിൽ ഫ്‌ളവർ കോൺവെന്റ് എച്ച്.എസ്.എസ്.കൊരട്ടി,27.11.2019, തൃശൂർ, മാതാ എച്ച്.എസ്.മന്നംപേട്ട,29.11.2019, കോഴിക്കോട് ഗവ.എച്ച്.എസ്.എസ്, കാരാപറമ്പ,02.12.2019, കോഴിക്കോട്, സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്., തിരുവമ്പാടി, 04.12.2019

NO COMMENTS