നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ അടിവസ്‌ത്രമഴിച്ച് പരിശോധിച്ചെന്ന് പരാതി

157

കണ്ണൂര്‍: കണ്ണൂര്‍ കുഞ്ഞിമംഗലത്ത് നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയെ അടിവസ്ത്രമഴിച്ച് ദേഹപരിശോധന നടത്തിയെന്ന് പരാതി. കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിസ്‌ക് ഇംഗ്‌ളീഷ്മീഡിയം സ്‌കൂളിലാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. രാവിലെ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളില്‍ ചിലരെ ഹാലിലേക്ക് കയറുന്നതിനു മുമ്പ് ദേഹപരിശോധന നടത്തിയിരുന്നു, മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഇതില്‍ ചില വിദ്യാര്‍ത്ഥിനികളുടെ വസ്ത്രങ്ങളിലുള്ള ബട്ടണ്‍സും ഹുക്കുകളും ലോഹനിര്‍മിതമായതിനാല് ഡിററക്ടര്‍ ശബ്ദമുണ്ടാക്കിന്നും അതുകാരണം അവരെ വിവസ്ത്രയാക്കി ദേഹപരിശോധന നടത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ പരാതി. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെയെല്ലാം കോടതി ഉത്തരവിനെതുടര്‍ന്ന് കര്‍ശനമായ പരിശോധനയ്ക്കുശേഷമാണ് ഹാളിനകത്തേക്ക് കടത്തി വിട്ടത്, വനിതാപോലീസും നീറ്റ് അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയത്. എന്നാല് വിവസ്ത്രയാക്കി പരിശോധന നടത്തിയില്ലെന്നും നിയമാനുസൃതമായി മാത്രമാണ് പ്രവര്‍ത്തിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.

NO COMMENTS

LEAVE A REPLY