മാസ്ക്ക് ധരിച്ചതുകൊണ്ട് കൊറോണ പടരുന്നത് തടയാന്‍ സാധിക്കില്ലെന്ന് പഠനം

147

ആരോഗ്യമുള്ള വ്യക്തികള്‍ വീട്ടില്‍ നിന്നു തന്നെ നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ ധരിക്കണമെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രാലയം ദിവസ ങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. കോട്ടണ്‍ മാസ്‌കുകളും സര്‍ജി ക്കല്‍ മാസ്‌കുകളും ധരിക്കാൻ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുമ്പോൾ ഇത്തരം മാസ്‌കുകള്‍ ധരിച്ചാല്‍ കൊറോണ വൈറസ് പടരുന്നത് തടയാന്‍ സാധിക്കില്ലെന്നും കൊറോണ ബാധിതര്‍ ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന സ്രവത്തില്‍ നിന്ന് വൈറസിനെ തടയാന്‍ ഈ രണ്ട് മാസ്‌കുകള്‍ക്ക് സാധിക്കില്ലെന്നും അമേരിക്കന്‍ ജേര്‍ണലായ അനല്‍സ് ഓഫ് ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഈ രണ്ട് തരം മാസ്‌കുകള്‍ ധരിച്ച കൊറോണ രോഗികള്‍ ചുമയ്ക്കുമ്പോള്‍ വൈറസ് സ്രവങ്ങള്‍ വായുവിലേക്ക് പടരുന്നത് തടയാനോ മാസ്‌കിന്റെ പുറത്തെ പ്രതലത്തിലേക്ക് കടക്കുന്നത് തടയാനോ സാധിക്കില്ലെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. വൈറസ് പടരുന്നത് തടയാന്‍ മാസ്‌ക് ധരിക്കാനാണ് വിദഗ്ദര്‍ നിര്‍ദ്ദേശിക്കുന്നത്. എന്നാൽ എന്‍ 95 മാസ്‌കിന്റെ ലഭ്യത കുറവിനെ തുടര്‍ന്ന് സര്‍ജിക്കല്‍- കോട്ടണ്‍ മാസ്‌കുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യമാണുള്ളത്. അണുബാധയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്ന ഒന്നാണ് എന്‍ 95 മാസ്‌കുകള്‍. സര്‍ജിക്കല്‍- കോട്ടണ്‍ മാസ്‌കുകള്‍ ധരിച്ചാല്‍ രോഗ വ്യാപനം തടയാന്‍ കഴിയില്ലെന്ന ഈ പഠനം പുറത്തുവന്നതോടെ ആശങ്ക വര്‍ദ്ധിക്കുകയാണ്.

ദക്ഷിണ കൊറിയയിലെ നാല് പേരിലാണ് ഇത് സംബന്ധിച്ച് നിരീക്ഷണം നടത്തിയത്. ഉള്‍സാന്‍ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. മാസ്‌ക് ധരിക്കാതെ, സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചു , കോട്ടണ്‍ മാസ്‌ക് ധരിച്ച് എന്നിങ്ങനെയാണ് പഠനം നടത്തിയത്. പഠനത്തിനൊടുവില്‍ രണ്ട് മാസ്‌കുകളുടെ അകത്തും പുറത്തും കൊറോണ രോഗികളുടെ സ്രവം ഉണ്ടായിരുന്നു. രണ്ട് മാസ്‌കുകളില്‍ നിന്നും ശേഖരിച്ച എല്ലാ സാമ്പിളു കളിലും കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടായിരുന്നു.

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ജിക്കല്‍ മാസ്‌ക്, കോട്ടണ്‍ മാസ്‌ക് എന്നിവ ധരിക്കുന്നത് കൊറോണ വൈറസിനെ ചെറുക്കുന്നതിന് പ്രയോജനം ചെയ്യില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. രോഗബാധിതര്‍ ചുമയ്ക്കുമ്പോള്‍ വൈറസ് സ്രവങ്ങള്‍ പുറത്തേക്ക് കടക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിങ്ങുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വരെ അറിയിച്ചിട്ടുണ്ട്.

NO COMMENTS