ബെയ്ജിംഗ്: ചൈനയില്‍ നടന്ന പഠനത്തില്‍ മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ വിജയകരമാണെന്ന് ചൈനയില്‍ നടന്ന പഠനത്തില്‍ മലേറിയ മരുന്ന് വിജയകരമാണെന്ന് തെളിഞ്ഞു . അമേരിക്കയില്‍ അടക്കം നടത്തിയ പരീക്ഷണത്തില്‍ മലേറിയ മരുന്ന് ഭീകരമായ തോതില്‍ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ മരുന്ന് ഉപയോഗിക്കരുതെന്ന നിര്‍ദേശമാണ് നല്‍കിയത്. ഹൃദ്രോഗമുള്ള വരില്‍ ഈ മരുന്ന് ഉപയോഗിച്ചാല്‍ മരണം വരെ സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഏഷ്യയിലും യൂറോപ്പിലും വ്യത്യസ്ത രീതിയിലാണ് രോഗലക്ഷണങ്ങള്‍ കാണിച്ചത്. അതുകൊണ്ട് ഒരേ മരുന്ന് കൊണ്ട് കൊറോണയെ പ്രതിരോധിക്കാനാവുമോ എന്ന കാര്യവും വ്യക്തമല്ല.
കൊറോണവൈറസിനെതിരെ വിവിധ വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. യുഎസ് കഴിഞ്ഞ ദിവസം റെംഡിസിവിര്‍ കൊറോണ രോഗികളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മലേറിയ മരുന്നും ഇത്തരത്തില്‍ ചൈന ഉപയോഗിക്കാനാണ് സാധ്യത.
ഡൊണാള്‍ഡ് ട്രംപ് ഇതിനെ ഗെയിം ചേഞ്ചറെന്നാണ് വിശേഷിപ്പിച്ചത്. ബ്രസീലിലും ഫ്രാന്‍സിലും കുറച്ച് പേര്‍ മരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചൈനയില്‍ നടന്ന പരീക്ഷണത്തില്‍ മലേറിയ മരുന്ന് മരണ നിരക്ക് കുറയ്ക്കുന്നതായി കണ്ടെത്തിയിരിക്കുകയാണ്.
കോവിഡ് ബാധിച്ച വുഹാനിലെ തോങ്ജി ആശുപത്രികളിലെ 568 രോഗികളിലാണ് ഈ മരുന്ന് പരീക്ഷിച്ചത്. അതേസമയം ഇതുവരെ ഈ മരുന്നിന് അംഗീകാരം ലഭിച്ചിട്ടില്ല. രോഗത്തിന്റെ പ്രഭവ കേന്ദ്രത്തില്‍ തന്നെയാണ് ഈ മരുന്ന് പരീക്ഷിച്ചിരിക്കുന്നത്.
ചൈനീസ് മന്ത്രാലയമാണ് ഇതിന് വേണ്ട ഫണ്ട് അനുവദിക്കുന്നത്. ഇവ കൃത്യമാണോയെന്ന് പരിശോധിക്കാന്‍ സയന്‍സ് ചൈന ലൈഫ് സയന്‍സസ് ജേണലലിലേക്ക് അയച്ചിരിക്കുകയാണ്. ഇതില്‍ വിശ്വാസ്യ യോഗ്യമായ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ ഈ പഠനം പരീക്ഷിക്കും.
ഇതോടെ ചൈനയ്ക്ക് മലേറിയ മ രുന്ന് ഉപയോഗിക്കാന്‍ അനുമതി തേടാം. ഈ രോഗികള്‍ക്കെല്ലാം സാധാരണ നല്‍കുന്ന ചികിത്സയാണ് നല്‍കിയത്. ആന്റിബയോട്ടിക്കുകളും നല്‍കിയിരുന്നു. 48 പേര്‍ക്ക് മലേറിയ മരുന്ന് ഏഴ് മുതല്‍ പത്ത് ദിവസം നല്‍കുകയും ചെയ്തു.
മരണനിരക്ക് വെറും 18.8 ശതമാനമാണ്. എന്നാല്‍ ഈ മരുന്ന് ഉപയോഗിക്കാതിരുന്ന രോഗികളില്‍ 43.5 ശതമാനം പേരും മരിച്ചു. മരണനിരക്ക് നന്നായി കുറയ്ക്കാന്‍ സാധിച്ചെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് പ്രാഥമികമായി ഈ മരുന്ന് തന്നെ നല്‍കാമെന്ന് പഠനം നിര്‍ദേശിക്കുന്നു.
എന്നാല്‍ ഇതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമാണെന്ന് ചൈനീസ് ഡോക്ടര്‍മാര്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളിലൊക്കെ ഈ മരുന്ന് അത്ര വിജയകരമായിരുന്നില്ല. തുര്‍ക്കിയില്‍ മരണനിരക്ക് കുറയ്ക്കാന്‍ മലേറിയ മരുന്ന സഹായിച്ചെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളിലൊന്നും ഇത് വിജയിച്ചിട്ടില്ല.