അടുത്ത ലക്ഷ്യം കേജ്‍‌രിവാൾ : സുബ്രഹ്മണ്യൻ സ്വാമി

181

ന്യൂഡൽഹി∙ രഘുറാം രാജൻ പോയി, ഇനി അടുത്ത ലക്ഷ്യം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. കേജ്‌രിവാളിന്റെ ജീവിതം മുഴുവനും തട്ടിപ്പാണ്. ഐഐടിയിൽ മെറിറ്റിൽ പ്രവേശനം നേടിയെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. എന്നാൽ എങ്ങനെയാണ് കേജ്‌രിവാളിന് പ്രവേശനം ലഭിച്ചതെന്ന് എനിക്ക് അറിയാം. അത് ഞാൻ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തും.
ഇതുവരെ രഘുറാം രാജന്റെ പിന്നാലെയായിരുന്നു ഞാൻ. ഇപ്പോൾ അദ്ദേഹം പോയി. എൻഡിഎംസി ഉദ്യോഗസ്ഥൻ എം.എം.ഖാന്റെ കൊലപാതകത്തിൽ ബിജെപി എംപി മഹേഷ് ഗിരിക്ക് പങ്കുണ്ടെന്ന കേജ്‌രിവാളിന്റെ ആരോപണത്തിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിസർവ് ബാങ്ക് ഗവർണറായ രഘുറാം രാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യൻ സ്വാമി ഉന്നയിച്ചിരുന്നത്. രഘുറാം രാജനെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി മോദിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.
തുടർന്ന് റിസർവ് ബാങ്ക് ഗവർണറായി ഇനിയും തുടരാനില്ലെന്ന് രഘുറാം രാജൻ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിലാണ് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്.

NO COMMENTS

LEAVE A REPLY