ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായ മെഹബൂബ മുഫ്തി നായയുടെ വാല്‍ പോലാണെന്നും ഒരിക്കലും നേരെയാകില്ലെന്നും ബി.ജെ.പി നേതാവ് സുബ്രഹമണ്യന്‍ സ്വാമി. ഒരു ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യസഭാ എം.പിയായ സ്വാമി വിവാദ പ്രസ്താവന നടത്തിയത്. മെഹബൂബയ്ക്ക് തീവ്രവാദികളുമായുള്ള മുമ്ബ് ബന്ധം ഉണ്ടായിരുന്നു അവര്‍ ഒരിക്കലും നേരേയാകില്ലെന്നും സ്വാമി പറഞ്ഞു.
ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യമുണ്ടാക്കിയത് മെഹബൂബ സ്വയം മാറുമെന്ന് പ്രതീക്ഷിച്ചാണ്. എന്നാല്‍ നായയുടെ വാലുപോലെ അവര്‍ ഒരിക്കലും മാറില്ലെന്ന് സ്വാമി കൂട്ടിച്ചേര്‍ത്തു, മാത്രമല്ല ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.