റായ്പൂര്‍: ടാറ്റ ഗ്രൂപ്പിന്‍റെ ഏറ്റവും അഴിമതിക്കാരനായ ചെയര്‍മാനാണ് രത്തന്‍ ടാറ്റയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. രത്തന്‍ ടാറ്റയുടെ പിതാവ് ദത്തെടുക്കപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അദ്ദേഹം ടാറ്റ കുടുംബമല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. സൈറസ് മിസ്ത്രിയോട് രത്തന്‍ ടാറ്റ അനീതി ചെയ്യുകയാണ്. മിസ്ത്രിയുടെ പ്രവര്‍ത്തനങ്ങളെ രണ്ട് മാസം മുന്‍പ് ടാറ്റ ഡയറക്ടര്‍ ബോര്‍ഡ് അഭിനന്ദിച്ചതാണ്. രത്തന്‍ ടാറ്റയുടെ അസൂയ കാരണമാണ് മിസ്ത്രിക്ക് സ്ഥാനചലനം സംഭവിച്ചത്. 2 ജി, എയര്‍ ഏഷ്യ തുടങ്ങിയ അഴിമതികളില്‍ രത്തന്‍ ടാറ്റയ്ക്ക് പങ്കുണ്ട്. അഴിമതികളില്‍ തന്നെ തന്നെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് രത്തന്‍ നടത്തുന്നത്. എന്നാല്‍ കോടതിയില്‍ അദ്ദേഹത്തിന് രക്ഷപെടാനാകില്ലെന്നും സ്വാമി പറഞ്ഞു. രത്തന്‍ ടാറ്റയുടെ നിയമലംഘനങ്ങളെക്കുറിച്ച് താന്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.