ന്യൂഡല്‍ഹി: സഹാറ തട്ടിപ്പ് കേസില്‍ സുബ്രത റോയ്ക്ക് പരോളില്‍ തുടരണമെങ്കില്‍ 600 കോടി രൂപ കെട്ടിവെക്കണമെന്ന് സുപ്രീം കോടതി. ഫെബ്രുവരി ആറു വരെയാണ് റോയ്ക്ക് പരോള്‍ അനുവദിച്ചത്. തുക അടക്കാത്ത പക്ഷം പരോളില്‍ തുടരാന്‍ കഴിയില്ല. പിഴ തുക അടച്ചില്ലെങ്കില്‍ കീഴടങ്ങണമെന്നും സുപ്രീകോടതി ഉത്തരവിട്ടു. മേയ് മുതല്‍ പരോളില്‍ കഴിയുകയാണ് സുബ്രതാ റോയ്.
തട്ടിപ്പുകേസില്‍ കബളിപ്പിക്കപ്പെട്ട നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനുള്ള പുതിയ റിപേയ്മെന്റ് പദ്ധതി കോടതിയില്‍ ഹാജരാക്കാന്‍ സെബിയോടും( സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് ബോര്‍ഡ് ഒാഫ് ഇന്ത്യ) അമികസ് ക്യൂരി ശേഖര്‍ നഫാഡെയോടും കോടതി ആവശ്യപ്പെട്ടു. ഒക്ടോബറിലാണ് സുബ്രതാ റോയുടെ പരോള്‍ നവംബര്‍ 28 വരെ നീട്ടിയത്. തിഹാര്‍ ജയിലില്‍ രണ്ടു വര്‍ഷത്തോളം വിചാരണ തടവ് അനുഭവിച്ച ശേഷമാണ് മേയിലാണ് റോയ് പരോളില്‍ ഇറങ്ങിയത്. അമ്മയുടെ മരണത്തെ തുടര്‍ന്നാണ് റോയിക്ക് അനുവദിച്ച പരോള്‍ പല തവണയായി നീട്ടുകയായിരുന്നു.