കാസര്‍ഗോഡ്: ഇല്ലായ്മകളില്‍ പടപൊരുതി ബളാല്‍ സ്‌കൂളിന് ഇത്തവണ എസ് എസ് എല്‍സി പരീക്ഷയില്‍ തിളക്കമാര്‍ന്ന സമ്പൂര്‍ണ്ണ വിജയം.എഴ് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ബളാലിലെ തേടി വീണ്ടുമൊരു നൂറുമേനി വന്നെത്തിയത്്. 46 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ മുഴുവന്‍ വിഷയങ്ങള്‍ക്ക് രണ്ട് വിദ്യാര്‍ത്ഥികളും എ പ്ലസ് നേടി. 9 എ പ്ലസുംരണ്ട് വിദ്ധ്യാര്‍ത്ഥികളും നേടി.
70 ശതമാനത്തിനു മുകളില്‍ പട്ടികവര്‍ഗ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ കേരള സര്‍ക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരംക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതികളുടെ വിജയമാണ് സ്‌കൂളിന്റെ എസ് എസ് എല്‍ സി പരീക്ഷ ഫലം കാണിച്ച് തരുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ മികച്ച അടിസ്ഥാന സൗകര്യവും ഒരുക്കിയതി നോടൊപ്പം എല്ലാ ക്ലാസ്മുറികളും പ്രൊജക്ടറും ക്ലാസ്മുറികളും അടങ്ങിയ ഹൈടെക് ക്ലാസ് മുറികളായി.
മികച്ച അധ്യാപകര്‍ക്കൊപ്പം പഠന സൗകര്യവും പിടിഎയുടെ പ്രോത്സഹാനവും കുട്ടികളുടെ മികച്ച സഹകരണവുമാണ് വീണ്ടുമൊരു നൂറ്മേനി സ്‌കൂളിന് സമ്മാനിച്ചതെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി ബാബൂരാജന്‍ പറഞ്ഞു.
സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എസ് എസ് എ അനുവദിച്ച 42 ലക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളും, പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി 16 ലക്ഷം രൂപ യുടെ പദ്ധതികള്‍ സ്‌കൂളില്‍ നടപ്പാക്കുന്നൂ.പ്രിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍സെക്കന്ററി വിഭാഗത്തിനായി പുതിയ ലാബും ലഭിച്ചിരുന്നു.