മുംബൈയിലെ നലസോപാരയിലാണ് സംഭവം.
ഫാര്‍മസി വിദ്യാര്‍ഥിനിയായ 21കാരിയുടെ
ആത്മഹത്യാക്കുറിപ്പ് കണ്ട് പൊലീസ് ഞെട്ടി. തന്റെ മരണത്തിന് ഏഴും പത്തും വയസുള്ള കുട്ടികളും ഉത്തരവാദികളാണ് എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പിലെ വരികളാണ് പൊലീസിനെ അമ്ബരപ്പിച്ചത്.
21കാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 20കാരനായ ആണ്‍സുഹൃത്തിനും 20കാരന്റെ നാലു സഹോദരിമാര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഫാര്‍മസി വിദ്യാര്‍ഥിനിയായ അദിതിയാണ് മരിച്ചത്. 21കാരി താമസിക്കുന്ന കെട്ടിടത്തിലെ അഞ്ചുപേര്‍ക്കെതിരെയാണ് കേസെടുത്തത്. 21കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായി ചൂണ്ടിക്കാണിച്ചിരിക്കുന്ന 20കാരനായ ആണ്‍ സുഹൃത്തിനും ഇയാളുടെ ഏഴും പത്തും 17 ഉം 19 ഉം വയസുള്ള സഹോദരിമാര്‍ക്കു മെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ ക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റമാണ് ചുമത്തി യിരിക്കുന്നത്.
വണ്‍ സൈഡ് പ്രണയമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പില്‍ പറയുന്ന 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കാന്‍ കഴിയില്ലെന്ന് പൊലീസ് പറയുന്നു. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിയമപരിരക്ഷ ഉണ്ടെന്നും പൊലീസ് പറയുന്നു.
അദിതി ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞ ശേഷമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു. ആണ്‍ സുഹൃത്തും താമസസ്ഥലത്തെ മറ്റുള്ളവരും രക്ഷിക്കാന്‍ ഓടി ചെന്നെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഈസമയത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ആണ്‍സുഹൃത്തും ഇയാളുടെ നാലു സഹോദരിമാരും തന്നെ ഭീഷണിപ്പെടുത്തിയതായും മാനസികമായും ശാരീരികമായി പീഡിപ്പിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നതായിപൊലീസ് പറയുന്നു.
അദിതിയുടെയും ആണ്‍സുഹൃത്തിന്റെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.അദിതിയുടെ പ്രണയാഭ്യര്‍ഥന ആണ്‍ സുഹൃത്ത് നിരസിച്ചിരുന്നു. താന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്ന് പറഞ്ഞാണ് ആണ്‍ സുഹൃത്ത് അദിതിയുടെ പ്രണയാഭ്യര്‍ഥന നിരസിച്ചതെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു തവണ പോലും അദിതിയെ കണ്ടിട്ടില്ലെന്നാണ് ആണ്‍സുഹൃത്തിന്റെ നാലു സഹോദരിമാര്‍ പറയുന്നത്. ആത്മഹത്യാ ക്കുറിപ്പില്‍ തങ്ങളുടെ പേരുകള്‍ വന്നതില്‍ കുട്ടികള്‍ ഞെട്ടിയിരിക്കുകയാണെന്നും പൊലീസ് പറയുന്നു.