മദ്യവില്‍പനശാലകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.എം. സുധീരന്‍

219

സുപ്രീം കോടതി വിധിയുടെ അന്തസത്ത പാലിച്ച് മദ്യവില്‍പനശാലകള്‍ അടച്ചുപൂട്ടുന്നതിന് പകരം അതെല്ലാം ഏകപക്ഷീയമായി ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സ്ഥലങ്ങളിലേക്ക് മാറ്റി സ്ഥാപിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. ജനവാസകേന്ദ്രങ്ങളിലും വിദ്യാലയങ്ങളടെ സമീപത്തും മദ്യവില്‍പനശാലകള്‍ തുറക്കുന്നതിനെതിരെ വ്യാപകമായ സമരങ്ങള്‍ വിദ്യാര്‍ത്ഥികളും ജനങ്ങളും ആരംഭിച്ചിരിക്കുന്നു.
വിദ്യാര്‍ത്ഥികളുടെയും ജനങ്ങളുടെയും ന്യായമായ ഈ സമരത്തിന് കെ.പി.സി.സിയുടെ പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സുധീരന്‍ അറിയിച്ചു. ജനതാല്‍പര്യം മാനിച്ച് ഈ ജനദ്രോഹനടപടികളില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും കെ.പി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY