കര്‍ണാടകയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു

342

ബംഗളുരു: കര്‍ണാടകയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ആത്മഹത്യ ചെയ്തു. മാലൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര ആണ് ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന ആത്മഹത്യ കുറിപ്പ് പൊലീസുകാരനില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉന്നത ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുവെന്ന് ആരോപിച്ച് രണ്ട് പൊലീസ് ഓഫീസര്‍മാര്‍ കര്‍ണാടകത്തില്‍ ആത്മഹത്യ ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY