കാസര്‍കോട്: മദ്യലഹരിയില്‍ അടിപിടിയുണ്ടാക്കിയതിന് കേസിലകപ്പെട്ട കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ.ഉണ്ണികൃഷ്ണനെ(45) ക്വാട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടകത്തിലെ സുള്ള്യയില്‍ പൊലീസുകാരുമായി അടിപിടി ഉണ്ടാക്കിയതിന് ഉണ്ണികൃഷ്ണനെതിരെ കേസെടുത്തിരുന്നു. ഇതിന്റെ പേരില്‍ ഹൈക്കോടതി ഉണ്ണികൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സുള്ള്യ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നാരോപിച്ചു ഉണ്ണിക്കൃഷ്ണന്‍ കാസര്‍ഗോഡ് ടൗണ്‍ സി.ഐ അബ്ദുള്‍ റഹീമിനു പരാതി നല്‍കിയിരുന്നു. കര്‍ണാടകയില്‍ ക്ഷേത്രദര്‍ശനം കകര്‍ണാടകയില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ സുള്ള്യ എസ്.ഐയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെത്തിച്ച് തന്നെ മൂന്നാംമുറയ്ക്കു വിധേയനാക്കിയെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാതി. ഷൂ കൊണ്ടു ചവിട്ടി. വെള്ളം ചോദിച്ചപ്പോള്‍ പെപ്സിയില്‍ മദ്യം കലര്‍ത്തി ബലമായി കുടിപ്പിച്ചെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
പോലീസ് കേസെടുക്കാനിടയായ സംഭവത്തെക്കുറിച്ചു ഹൈക്കോടതി മജിസ്ട്രേറ്റിന്റെ വിശദീകരണം തേടിയിരുന്നു. മജിസ്ട്രേറ്റിനെതിരേ കുറ്റകരമായ ഭീഷണിപ്പെടുത്തല്‍, മര്‍ദനം, മനഃപൂര്‍വം അപമാനിക്കുന്ന രീതിയില്‍ പ്രകോപനപരമായ സംസാരം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തു രണ്ടു കേസുകളാണു സുള്ള്യ പോലീസ് രജിസ്റ്റര്‍ ചെയ്തത്.