ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ശാരീരിക മാനസിക പീഡനം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു

221

ന്യൂഡല്‍ഹി: ഭര്‍ത്താവിന്‍റെ മാതാപിതാക്കളുടെ ശാരീരിക മാനസിക പീഡനം താങ്ങാനാവാതെ യുവതി ആത്മഹത്യ ചെയ്തു. ശിവാങ്കി (19) എന്ന യുവതിയാണ് വീട്ടിുനള്ളില്‍ തൂങ്ങി മരിച്ചത്. ശിവാങ്കിയും ഭര്‍ത്താവ് വിപിനും രണ്ട് മാസം മുന്‍പാണ് വിവാഹിതരായത്. വിവാഹത്തിന് വിപിന്‍റെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് സത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടിയെ മാനസികമായും ശാരീരികമായും മാതാപിതാക്കള്‍ ഉപദ്രവിക്കുകയായിരുന്നു. പീഡനവും പരിഹാസവും കടുത്തതോടെ കഴിഞ്ഞ ദിവസം വൈകുന്നേരം ശിവാങ്കി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്തൃ വീട്ടുകാര്‍ മകളെ പീഡിപ്പിച്ചിരുന്നതായി ശിവാങ്കിയുടെ വീട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്. മുംബൈയിലെ ഗായക കുടുംബത്തില്‍ നിന്നുള്ളയാളാണ് ശിവാങ്കിയുടെ ഭര്‍ത്താവ് വിപിന്‍. അക്ഷയ് കുമാര്‍ നായകനായ ഹൗസ്ഫുള്‍ എന്ന ചിത്രത്തില്‍ പാടിയിട്ടുമുണ്ട്.

NO COMMENTS

LEAVE A REPLY