കോട്ടയം• നോട്ടുപ്രതിസന്ധിയെ തുടര്‍ന്നു വായ്പ തിരികെ നല്‍കാന്‍ കഴിയാതായതോടെ ചങ്ങനാശേരിയില്‍ വ്യാപാരി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചു. ബ്രഡ് കമ്പനിയുടെ മൊത്ത വിതരണക്കാരനായ ചങ്ങനാശേരി വാഴപ്പള്ളി ചീരക്കാട്ട് സി.പി.നാരായണന്‍ നമ്പൂതിരി (54)യാണു മതുമൂലയിലെ കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ചത്. നാരായണന്‍റെ ഡ്രൈവര്‍ വിവാഹ ആവശ്യത്തിനായി സഹകരണ ബാങ്കില്‍നിന്നു പണം വായ്പയെടുത്തിരുന്നു. ഇതില്‍നിന്ന് ഒരു ലക്ഷത്തിലേറെ രൂപ നാരായണന്‍ നമ്ബൂതിരി വ്യാപാര ആവശ്യങ്ങള്‍ക്കായി വാങ്ങി. എന്നാല്‍, നോട്ടു പ്രതിസന്ധിയെ തുടര്‍ന്നു പണം തിരികെ കൊടുക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണു ജീവനൊടുക്കിയതെന്നു പൊലീസ് പറയുന്നു. ഡിസംബര്‍ നാലിനാണു വിവാഹം നടക്കേണ്ടത്.