വിദ്യാഭ്യാസ വായ്പ: രണ്ടു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് 22 പേര്‍

209

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പാ തിരിച്ചടക്കാനാകാതെ ജീവനൊടുക്കുന്നവരുടെ എണ്ണം പെരുകുന്നു.കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 22 പേര്‍ ആത്മഹത്യ ചെയ്തെന്നാണ് കണക്ക്. പഠിക്കാന്‍ മിടുക്കിയായിരുന്നു തൃശൂര്‍ അന്നമട പൂവത്തുശേരി കളവംപാറ വീട്ടില്‍ കാര്‍ത്തിക.എസ്‌എസ്‌എല്‍സിക്കും പ്ലസ് ടുവിനും ഉയര്‍ന്ന മാര്‍ക്ക്.വിദ്യാഭ്യാസ വായ്പയെടുത്ത് ബിഎസ് സി നേഴ്സിങ്ങ് പഠിച്ചു.അതിലും ഫസ്റ്റ് ക്ലാസ്.ജോലിക്ക് കയറിയത് ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍.തുച്ഛമായ വേതനം.അമിതമായ ജോലിഭാരം.വായ്പ തിരിച്ചടക്കാന്‍ ആയില്ല.ജപ്തി നോട്ടീസ് വീട്ടിലെത്തിയ വിവരം അറിഞ്ഞ് കാര്‍ത്തിക ജീവനൊടുക്കി.
വായ്പാ കെണിയില്‍ കുരുങ്ങിയ ചങ്ങനാശേരി കിളിമല കുഴിത്തകിടി വീട്ടില്‍ വിജയമ്മയ്ക്ക് നഷ്ടമായത് ഭര്‍ത്താവ് നളിനാക്ഷനെയാണ്.മകള്‍ അശ്വതിയുടെ നേഴ്സിങ്ങ് പഠനത്തിനായി ഒന്നരലക്ഷം വായ്പയെടുത്തിരുന്നു.തിരിച്ചടവ് മുടങ്ങിയതോടെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച്‌ അധികൃതരെത്തി.ജീവിതത്തിലെ ആകെ സമ്ബാദ്യം കൊണ്ടുണ്ടാക്കിയ വീടും ഇത്തിരിപ്പോന്ന സ്ഥലവും നഷ്ടമാകുമെന്ന വേദനയില്‍ മനംനൊന്തു.ഹൃദയാഘാതം ജീവനെടുത്തു. വിദ്യാഭ്യാസ വായ്പാകെണിയില്‍പ്പെട്ട് ഓരോ വര്‍ഷവും നിരവധി പേരാണ് ജീവിതം അവസാനിപ്പിക്കുന്നത്.രണ്ടു വര്‍ഷത്തിനിടെ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ റിപ്പോര്‍ട്ട്. അതേസമയം,വായ്പാ തിരിച്ച്‌ പിടിക്കാന്‍ ബാങ്ക് ഉന്നതര്‍ ആവശ്യപ്പെടുമ്ബോള്‍ നോട്ടീസ് അയക്കാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY