കണ്ണൂര്‍: ഇരിട്ടി വിളക്കോടില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പാറക്കണ്ടത്തെ വലിയവളപ്പില്‍ സദാനന്ദന്‍ (48), ഭാര്യ ശ്രീജ (42), മകള്‍ അനുനന്ദ എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.