കാമുകിക്ക് മുന്നില്‍ ആത്മഹത്യ അഭിനയിച്ച യുവാവ് മരിച്ചു

191

മുംബൈ: കാമുകിക്ക് മുന്നില്‍ ആത്മഹത്യ അഭിനയിച്ച യുവാവ് മരിച്ചു. സന്മിത് റാണെ (17) ആണ് മരിച്ചത്. കാമുകിക്കൊപ്പം ആത്മഹത്യയെക്കുറിച്ച്‌ സംസാരിച്ചു കൊണ്ടിരുന്ന ഇയാള്‍ ആത്മഹത്യ അഭിനയിച്ചു കാണിക്കുന്നതിനിടെ സ്റ്റൂള്‍ തെന്നിപ്പോകുകയും കഴുത്തില്‍ കുരുക്ക് മുറുകി മരണം സംഭവിക്കുകയുമായിരുന്നു. താന്‍ ഉപേക്ഷിച്ചു പോയാല്‍ ആത്മഹത്യ ചെയ്യുമെന്ന് റാണെ പറഞ്ഞതായി പെണ്‍കുട്ടി പറഞ്ഞു. തുടന്ന് ആത്മഹത്യ ചെയ്യുന്നത് അഭിനയിച്ചു കാണിക്കുന്നതിനായി കഴുത്തില്‍ കുരുക്കിട്ട ശേഷം ഇയാള്‍ സ്റ്റുളില്‍ കയറി. ഇതിനിടെ അബദ്ധത്തില്‍ സ്റ്റുള്‍ തെന്നുകയും കഴുത്തില്‍ കുരുക്ക് മുറുകുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം അറിയിച്ചത് പ്രകാരം ഒരു കുടുംബ സുഹൃത്തും മറ്റ് രണ്ട് പേരും എത്തി റാണെയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

NO COMMENTS

LEAVE A REPLY