മലയാളി യുവാവിനെ ബഹ്‌റൈനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

169

മലയാളി യുവാവിനെ ബഹ്‌റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സീഫ് ഹവാന സൂപ്പർ മാർക്കറ്റിൽ ജീവനക്കാരനായ കോഴിക്കോട് വടകര പാലോളിപ്പാലം സ്വദേശി മീത്തലെ മഠത്തിൽ രാജേഷിനെ(39)യാണ് ഷിഫ അൽജസീറ മെഡിക്കൽ സെൻററിന് സമീപമുള്ള താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മീത്തലെ മഠത്തിൽ പരേതനായ നാണുവിന്റെയും വിമലയുടെയും മകനാണ്. ഷീജയാണ് ഭാര്യ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടപടികൾ പൂർത്തിയായാലുടൻ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

NO COMMENTS

LEAVE A REPLY