ദില്ലി: ജെഎന്‍യുവില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യം ചെയ്തു. തമിഴ്നാട് സേലം സ്വദേശി രജനി കൃഷ് ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ചരിത്രവിദ്യാര്‍ത്ഥിയായിരുന്നു രജിനി ക്രിഷ്. രജിനി ആത്മഹത്യ ചെയ്ത വിവരം ബന്ധുക്കളെ അറിയിക്കാന്‍ ദില്ലി പൊലീസ് തയ്യാറായിട്ടില്ല. ബന്ധുക്കള്‍ എത്തുന്നതിന് മുന്‍പ് ക്രിഷിന്റെ മൃതദേഹം എടുത്തുമാറ്റാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത് എന്ന് ആരോപണം ഉയരുന്നുണ്ട്.