തിരുവനന്തപുരം: വര്‍ക്കല എംജിഎം സ്‌കൂള്‍ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. സ്‌കൂൾ മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. എംജിഎം സ്‌കൂൾ വിദ്യാർത്ഥി അർജുനാണ് ആത്മഹത്യ ചെയ്തത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞെന്ന് ആരോപിച്ച് അദ്ധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടായ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്‌കൂളിലെ വൈസ് പ്രിൻസിപ്പലും പി.ടി.എ ഭാരവാഹികളും ചേർന്ന് കുട്ടിയെ മാനസികമായി പീഡിപ്പിച്ചെന്നാണ് ബന്ധുക്കൾ പരാതിപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ വർക്കല പൊലീസിൽ പരാതി നൽകി. വർക്കല സ്വദേശിയായ അർജുനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് കഴിഞ്ഞ ദിവസം വൈസ് പ്രിൻസിപ്പൽ അർജുനെയും രക്ഷിതാക്കളെയും സ്‌കൂളിൽ വിളിച്ചുവരുത്തി ശാസിച്ചെന്ന് ബന്ധുക്കൾ പറയുന്നു. അദ്ധ്യാപകർ മാനസികമായി പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഇവർ പരാതിപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അതേസമയം എന്നാൽ, പരീക്ഷയിൽ മാർക്ക് കുറഞ്ഞപ്പോൾ വിളിച്ചുവരുത്തി ശാസിച്ചത് സ്വാഭാവികമായ ഒരു നടപടി മാത്രമാണെന്നും മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നാണ് വിവരം ലഭിച്ചതെന്നുമാണ് ഒരു പി.ടി.എ ഭാരവാഹികളുടെ ആരോപണം.