കോഴിക്കോട് : എസ്എസ്എൽസി ഫലം പുറത്തുവന്നതിനു പിന്നാലെ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മുക്കം കളരിക്കണ്ടി പ്രകാശന്റെ മകൾ അഞ്ജു പ്രകാശാണ് പൊള്ളലേറ്റു മരിച്ചത്. കഴിഞ്ഞദിവസം എസ്എസ്എൽസി ഫലം പുറത്തുവന്നപ്പോൾ പത്താം ക്ലാസ് വിദ്യാർഥിനിയായ അഞ്ജു എല്ലാ വിഷയങ്ങൾക്കും വിജയിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് പെണ്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.