കോട്ടയത്ത് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

264

കോട്ടയം: കോട്ടയം തലയോലപ്പറമ്പില്‍ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ് കോളേജ് വിദ്യാര്‍ത്ഥിനി ശ്രീക്കുട്ടി ഷാജിയാണ് മരിച്ചത്. കോളേജിലെ ഹോസ്റ്റലിലെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സഹപാഠികള്‍ക്കും വാര്‍ഡനുമെതിരെ ശ്രീക്കുട്ടി മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ ഭീഷണിയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന് കരുതുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

NO COMMENTS

LEAVE A REPLY