പേരാന്പ്ര: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്ഷകന് ജീവനൊടുക്കിയ സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിന് സിരീഷിന് സസ്പെന്ഷന്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ജില്ല കളക്ടര്‍ യു.വി.ജോസ് വ്യക്തമാക്കിയത് തൊട്ടുപിന്നാലെയാണ് നടപടി. കര്ഷകന് ജീവനൊടുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചെമ്ബനോട സ്വദേശി കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസ് (56) ആണ് ജീവനൊടുക്കിയത്. രണ്ടു വര്‍ഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നില്‍ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വിഷയത്തില്‍ തഹസീല്‍ദാര്‍ ഇടപെട്ടെങ്കിലും നടപടി ഇല്ലാതെ വന്നതോടെ ജോയി ജീവനൊടുക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദികള്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് ജോയിയുടെ സഹോദരന് ജോണി ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്ന് പകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.