തൃശൂര്‍: മോഷണക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് ആത്മഹത്യ ചെയ്തത്.ഇന്ന് ഉച്ചയോടെ വിനായക് വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു.ഒരു സുഹൃത്തിനൊപ്പം ഇയാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് മര്‍ദ്ദനം മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ആരോപണം പോലീസ് നിഷേധിച്ചു. രേഖകളില്ലാത്ത വാഹനം ഓടിച്ചതിനാണ് വിനായകനെ കസ്റ്റഡിയിലെടുത്തതെന്നും ഇയാളെ പിന്നീട് പിതാവിനെ വിളിച്ചു വരുത്തി വിട്ടയച്ചുവെന്നും പോലീസ് പറയുന്നു.മാല മോഷണസംഘത്തില്‍പ്പെട്ട ആളാണെന്ന് കരുതിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. തൃശൂരിലും പരിസരപ്രദേശങ്ങളിലും അടുത്തിടെ നിരവധി മാലമോഷണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.