മലപ്പുറത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു ; ബ്ലൂ വെയില്‍ എന്ന് സംശയം

236

മലപ്പുറം : എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വേങ്ങര ചേറൂര്‍ സ്വദേശി മുഹമ്മദ് സിയാന്‍ ആണ്‍ ആത്മഹത്യാ ചെയ്തത്. ബ്ലൂ വെയില്‍ ഗെയിം കളിച്ചതാണ്​ മരണത്തിനിടയാക്കിയതെന്ന്​ സംശയിക്കുന്നു. കുട്ടി മൊബൈല്‍ ഫോണ്‍ ​ഗെയിമിന്​ അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. താനാളൂരില്‍ മാതാവിന്‍റെ വീട്ടില്‍ തൊട്ടിലി​​​ന്‍റെ കയറില്‍ തൂങ്ങിയാണ്​ മരിച്ചത്​. വേങ്ങര ചേറൂര്‍ സ്വദേശിയുടെ മകനാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

NO COMMENTS