ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനികന്‍ സ്വയം വെടിവച്ച് മരിച്ചു. ആര്‍.എസ് പുര അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ലാന്‍സ്നായക് പര്‍വേഷ് കുമാറാണ് (36) മരിച്ചത്. രാവിലെ 6:45ന് സ്വന്തം സര്‍വീസ് റിവോര്‍വര്‍ ഉപയോഗിച്ച് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണത്തെക്കുറിച്ച് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് ഉന്നത തല അന്വേഷണം ആരംഭിച്ചു. ആര്‍.എസ്. പുരയിലെ പൊലീസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന ചല്ല ഗ്രാമത്തിലാണ് പര്‍വേഷ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. രണ്ട് വെടിയുണ്ടകള്‍ ഇയാള്‍ ധരിച്ചിരുന്ന ഹെല്‍മറ്റിലൂടെ തുളച്ച് കയറി തല പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി.