കൊല്ലം : വീട്ടമ്മയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയില്‍ ഓച്ചിറ പ്രയാര്‍ തെക്കുംമുറിയില്‍ പ്ലാശേരില്‍ വീട്ടില്‍ സുരേഷിന്റെ ഭാര്യ കവിത (42)യാണ് തൂങ്ങി മരിച്ചത്. വള്ളിക്കാവിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന കവിത. രാവിലെ ജോലിക്ക് പോകുന്നതിന് തയാറാകുവാന്‍ റൂമില്‍ കയറി കതകടച്ചു. ഏറെ നേരമായിട്ടും വാതില്‍ തുറക്കാതിരുന്നതിനാല്‍ വീട്ടുകാരെത്തി നോക്കിയപ്പോഴാണ് കവിതയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ കാരണം വ്യക്തമല്ല.