പിണറായി കൂട്ടക്കൊല കേസ് പ്രതി സൗമ്യ തൂങ്ങി മരിച്ച നിലയില്‍

197

കണ്ണൂര്‍ : പിണറായിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലെ എക പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കേസിലെ ഏക പ്രതിയായിരുന്നു സൗമ്യ. കണ്ണൂര്‍ ജയിലിലെ കശുമാവില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 9:30 യോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

NO COMMENTS