മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ ആക്രമിച്ച യുവാവ് ആത്മഹത്യാ ചെയ്തു

172

മലപ്പുറം : സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ ആക്രമിച്ച യുവാവ് ആത്മഹത്യാ ചെയ്തു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് തൂങ്ങിമരിച്ചത്. സാജിദിനെ നാട്ടുകാർ കെട്ടിയിട്ട് ആക്രമിക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തിങ്കളാഴച്ച രാത്രിയാണ് സാജിദിനെ ആക്രമിച്ചത്. രാത്രിയിൽ സംശയകരമായ നിലയിൽ കണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവം നടന്നതിന് ശേഷം സാജിദ് ഏറെ മാനസിക സംഘർഷം നേരിട്ടിരുന്നെന്ന് സഹോദരൻ ഷാഫി മാധ്യമങ്ങളോട് വ്യക്തമാക്കി. ആക്രമിച്ചവർക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തില്ലെന്നും സഹോദരൻ പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

NO COMMENTS