തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യ ചെയ്തു. വിഷം കഴിച്ച മൂന്ന് കുട്ടികള്‍ ഗുരുതരാവസ്ഥയിലാണ്.വെഞ്ഞാറമൂട് വെള്ളുമണ്ണടി തടത്തരികത്ത് വീട്ടില്‍ ശ്രീജ (26)ആണ് മരിച്ചത്.
മക്കള്‍ ജ്യോതിക(9), ജ്യോതി (7), അഭിനവ് (3) എന്നിവരെ ഗുരുതരവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
വെഞ്ഞാറമൂട്ടിലെ ടെക്സ്സ്റ്റയില്‍സ് ജീവനക്കാരിയാണ് ശ്രീജ. ഇവരുടെ ഭര്‍ത്താവ് ബിജു പുനെയിലാണ് ജോലി ചെയ്യുന്നത്.കുറച്ചു കാലമായി ഇയാള്‍ കുടുംബവുമായി അകല്‍ച്ച യിലായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.