സ്കൂള്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

211

കൊല്ലം: സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. പത്തനാപുരം മഞക്കാല ഐജിവിഎംഎച്ച്‌എസിലെ രണ്ടാം വര്‍ഷ വിഎച്ച്‌.എസ്.സി ഇലക്‌ട്രിക്ക് വിഭാഗം രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് നിലയുള്ള കെട്ടിടത്തില്‍ നിന്നും ചാടുന്നതിനിടയില്‍ കെട്ടിടത്തിനോട് ചേര്‍ന്നുള്ള മരത്തില്‍ ഇടിച്ചാണ് വിദ്യാര്‍ത്ഥി താഴെ വീണത്. ഉടനെ തന്നെ സ്കൂളില്‍ ഉണ്ടായിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര പരിക്കുകള്‍ പറ്റിയതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച്‌ സ്കൂള്‍ അധികൃതര്‍ പറയുന്നതിങ്ങിനെ. സ്കൂളില്‍ പാദ വാര്‍ഷിക പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. രാവിലെ ഏട്ടെമുക്കാലോട് കൂടെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥി നേരെ കൊട്ടിടത്തിന്റെ മുകളിലേക്ക് കയറി താഴേക്ക് ചാടുകയായിരുന്നു. സ്കൂളില്‍ യാതൊരുവിധ പ്രശ്നങ്ങളും പ്രയാസങ്ങളും വിദ്യാര്‍ത്ഥിക്ക് ഉണ്ടായിരുന്നില്ലെന്നും ഒന്നും അധ്യാപകരോട് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പത്തനാപുരം പൊലീസ് സംഭവത്തെ കുറിച്ച്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

NO COMMENTS

LEAVE A REPLY