ഇടുക്കി: കളക്ടറേറ്റില്‍ എത്തിയ വീട്ടമ്മ പെട്രോളൊഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത് ഭീതി പടര്‍ത്തി. ചെറുതോണി സ്വദേശിയായ സാലിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കളക്‌ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. പൊലീസുകാരുടെ പെരുമാറ്റത്തില്‍ മനംമടുത്തുവെന്ന് ആരോപിച്ചാണ് യുവതി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. സാലിയെ ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതില്‍ മനംനൊന്താകാം സാലി കളക്ടറേറ്റിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് കരുതുന്നു.