ന്യൂഡല്‍ഹി: ഡല്‍ഹി രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഐസലേഷന്‍ വാര്‍ഡിലെ ജനലിലൂടെയാണ് നിസാമുദ്ദീനില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ഇയാൾ പുറത്തേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത് .എന്നാല്‍ വാര്‍ഡിലുണ്ടായിരുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഇയാളെ രക്ഷിച്ചു.
ഇയാള്‍ക്ക് ഉടന്‍ തന്നെ കൗണ്‍സിലിംഗ് നല്‍കാനായി മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഇയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.ബുധനാഴ്ച ഉച്ചക്ക് 12.30 ന് ആറാം നിലയിലുള്ള വാര്‍ഡിലാണ് ആത്മഹത്യാ ശ്രമം നടന്നത്.