ഇടുക്കി കട്ടപ്പനയ്ക്ക് സമീപം നരിയാംപാറയിൽ പീഡനത്തിനിരയായ പതിനാറുകാരിയായ ദളിത് പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം അടിയന്തിരമായി നടത്തി വിശദമായ റിപ്പോർട്ട് പത്ത് ദിവസത്തിനുളളിൽ ലഭ്യമാക്കാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ നിർദ്ദേശിച്ചു.