കെ-റെയിൽ സർവേയ്ക്കെതിരേ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി

32

കൊല്ലം: തഴുത്തലയിൽ കെ-റെയിൽ സർവേയ്ക്കെതിരേ കല്ലിടൽ നടപടി തുടങ്ങുന്നതിന് മുമ്പായി അജയ് കുമാർ എന്ന പ്രദേശ വാസി വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ഇടപെട്ട് സിലിണ്ടർ പട്ടി ഇയാളെ പിന്തിരിപ്പിച്ചു.

ഇതോടെ വീട്ടിന് മുന്നിലെ മരത്തിൽ കയർ കെട്ടിയും അജയ് കുമാർ ആത്മഹത്യാ ഭീഷണി മുഴക്കി. വീടിന്റെ ഭിത്തിയിൽ ജില്ലാ ജഡ്ജിക്ക് തന്റെ മരണമൊഴിയെന്ന പേരിൽ ആത്മഹത്യാ കുറിപ്പും എഴുതി ഒട്ടിച്ചിട്ടുണ്ട്. തത്തലയിൽ കഴിഞ്ഞ തവണ ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോഴും ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

പ്രദേശത്ത് ഇന്നുരാവിലെ കല്ലിടുമെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ബിജെപിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവു മായി സ്ഥലത്തെത്തി പ്രതിഷേധിക്കുകയാണ്.

NO COMMENTS