കൊല്ലം കണ്ണനല്ലൂരും ബിവറേജസ് ഔട്ട് ലെറ്റിനെതിരെ പ്രതിഷേധം. ദേശീയ പാതയോരത്ത് കൊട്ടിയത്ത് പ്രവര്‍ത്തിക്കുന്ന ഔട്ട്‍ലെറ്റാണ് കണ്ണനല്ലൂര്‍ തഴുത്തലയിലേക്ക് മാറ്റുന്നത്. പ്രതിഷേധിച്ച നാട്ടുകാര്‍ മരത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി
കുട്ടികളും സ്‌ത്രീകളുമടക്കം നൂറ് കണക്കിന് പേരാണ് കണ്ണനല്ലൂരില്‍ ബിവറേജസ് ഔട്ട് ലെറ്റിനെതിര പ്രതിഷേധിക്കുന്നത്. കശുവണ്ടി ഫാക്ടറിയും സ്കൂളും മദ്രസയും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പുതിയ മദ്യശാല വരുന്നത്. പഞ്ചായത്തിനും എക്‌സൈസിനും നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. സബ് കളക്ടറെത്തി ചര്‍ച്ച നടത്തിയിട്ടും പ്രതിഷേധക്കാര്‍ പിന്‍മാറിയില്ല. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. സി.പി.എം വാര്‍ഡ് മെമ്പറുടെ സഹോദരന്റെ കെട്ടിടത്തിലാണ് പുതിയ മദ്യശാല വരുന്നത്. അതിനാല്‍ സി.പി.എം ഒഴികെ ബാക്കി എല്ലാ സംഘടനകളും സമരരംഗത്തുണ്ട്.