തിരുവനന്തപുരത്ത് യുവാവ് സ്വയം കുത്തി മരിച്ചു.

36

തിരുവനന്തപുരം : കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് കത്തികൊണ്ടു സ്വയം കുത്തി മരിച്ചു. തിരുവനന്തപുരം വാമനപുരം ഊന്നന്‍ പാറ സ്വദേശി അനീഷ് (32) ആണ് മരിച്ചത്.

ഭാര്യയുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റബര്‍ ടാപ്പിംഗ് കത്തി ഉപയോഗിച്ച്‌ സ്വയം കുത്തുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വെഞ്ഞാറമ്മൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

NO COMMENTS

LEAVE A REPLY