കൊല്‍ക്കത്ത: പഴയ കാമുകന്‍ ഫേസ്ബുക്കില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നു പതിനേഴുകാരി ജീവനൊടുക്കി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസിലാണ് സംഭവം.സമീപവാസിയായ യുവാവാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്. കുറച്ചുകാലംമുമ്ബ് പെണ്‍കുട്ടിക്ക് യുവാവുമായി ബന്ധമുണ്ടായിരുന്നു. പിന്നീട് ഇവരുടെ ബന്ധം വേര്‍പിരിയുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തതെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു.ബന്ധം പിരിഞ്ഞതിനുശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. കഴിഞ്ഞദിവസം രാത്രിയാണ് ഇയാള്‍ കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലിട്ടത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് പൊലീസിനെ ബന്ധപ്പെട്ടു. എന്നാല്‍ അപ്പോഴേക്കും കുട്ടി ആത്മഹത്യ ചെയ്തിരുന്നു.