മാനഭംഗത്തിനിരയായ പതിനാലുകാരി തീകൊളുത്തി ജീവനൊടുക്കി

230

മുസഫര്‍നഗര്‍: മാനഭംഗത്തിനിരയായ പതിനാലുകാരി തീകൊളുത്തി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ലച്ചേഡ ഗ്രാമത്തിലാണ് സംഭവം.കൃഷിയിടത്തിലേക്കു പോകുകയായിരുന്ന പെണ്‍കുട്ടിയെ സമീപവാസികളായ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് മാനഭംഗപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് യുവാക്കളെ പിടികൂടി.തുടര്‍ന്ന് ഇവരെ പോലീസിനു കൈമാറി. ഇതിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സ്വയം തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലീസ് സുരക്ഷ കര്‍ശനമാക്കി.

NO COMMENTS

LEAVE A REPLY