കൊച്ചി: പിറവത്ത് ഗൃഹനാഥനെയും രണ്ടു മക്കളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവട് വെള്ളാങ്കല്‍ വീട്ടില്‍ റെജി (40) മക്കളായ അഭിനവ് (15), ആല്‍ഫിയ (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബിപിസി കോളേജിനടുത്തുള്ള ഇവരുടെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ റെജിയുടെ ഭാര്യ സിന്ധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കി. ഇവരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.സുവിശേഷ പ്രാസംഗികനായ റെജി പാസ്റ്ററാണ്. കുടുബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കിയതാകാമെന്നാണ് സംശയം. അമ്മ മരിച്ചെന്ന സംശയത്തെ തുടര്‍ന്ന് മക്കളെ കൊന്ന് പിതാവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് സംശയം.