പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ യുവാവ് ജീവനൊടുക്കി

215

തഞ്ചാവൂര്‍ : പ്ലാസ്റ്റിക് നിരോധനം ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ യുവാവ് ജീവനൊടുക്കി. തഞ്ചാവൂര്‍ സ്വദേശിയായ ജവഹര്‍ എന്ന ഇരുപത്തിമൂന്നുകാരനാണ് കുളത്തില്‍ ചാടി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ യുവാവിന്‍റെ ഫോണില്‍ നിന്നും പ്ലാസ്റ്റിക്കിനെതിരെ പോരാടണമെന്ന് ആരോപിക്കുന്ന നിരവധി വീഡിയോ കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ താന്‍ ഒരു കടുത്ത തീരുമാനം സ്വീകരിക്കുകയാണെന്നും യുവാവിന്‍റെ ഫോണിലുള്ള വീഡിയോയില്‍ വ്യക്തമാക്കിയിട്ടുണ്ട്.പരിസ്ഥിതിയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജവഹറും സുഹൃത്തുക്കളും നിരവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു.എന്നാല്‍, ഇതൊന്നും പൂര്‍ണ്ണഫലത്തില്‍ എത്താതിരുന്നതോടെയാണ് യുവാവ് പ്രതിഷേധത്തിന്‍റെ ഭാഗമായി ജീവനൊടുക്കിയിരിക്കുന്നത്.ചെറുപ്പം മുതല്‍ക്കേ യുവാവ് പ്രകൃതിയോട് അടുത്ത ബന്ധമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മണ്ണിനും ചെടികള്‍ക്കും വേണ്ടി ഏറെ സമയം ചെലവഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും പിതാവ് പറയുന്നു. എന്നാല്‍, പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് തന്‍റെ മകന്‍ ഇത്തരമൊരു കടുംകൈ ചെയ്യുമെന്ന് കരുതിയില്ലെന്നും ജവഹറിന്‍റെ പിതാവ് പറയുന്നു

NO COMMENTS

LEAVE A REPLY