വിക്രോലി : 19കാരിയായ നവവധു ജീവനൊടുക്കി. ആരതി സതീഷ് എന്ന 19 കാരിയാണ് ജിവനൊടുക്കിയത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഏഴ് മാസം മാത്രമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വര്‍ഷങ്ങളായി പരിചയമുള്ളയാളെയാണ് ആരതി വിവാഹം ചെയ്തതെന്നും ഭര്‍ത്താവിനെ സംശയിക്കത്ത സാഹചര്യം ഇല്ലെന്നും പോലീസ് പറഞ്ഞു. ആരതിയ്ക്ക് മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.സംഭവം നടന്നതിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് ; ആരതി ഭര്‍ത്താവ് ഓഫീസിലായിരുന്ന സമയത്ത് ഫോണ്‍ ചെയ്തിരുന്നു. താന്‍ തിരക്കിലാണെന്നും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ വെച്ചു. തിരക്കിനു ശേഷം തിരികെ ആരതിയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല.
പത്ത് തവണ വിളിച്ചിട്ടും ആരതി ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ അയല്‍വാസികളോട് ആരതി എവിടെയെന്ന് അന്വേഷിക്കാന്‍ വിളിച്ചു പറഞ്ഞു. തുടര്‍ന്ന് ഇവര്‍ അന്വേഷിച്ചപ്പോഴേക്കും ആരതി സീലിംഗ് ഫാനില്‍ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.