സ്വകാര്യ ചാനല്‍ പരിപാടിയില്‍ ആപമാനിതനായ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു

284

ചെന്നൈ: സ്വകാര്യ ചാനല്‍ പരിപാടിയില്‍ ആപമാനിതനായ മധ്യവയസ്കന്‍ ആത്മഹത്യ ചെയ്തു. വേടവാക്കം സ്വദേശി നാഗപ്പനാണ് ആത്മഹത്യ ചെയ്തത്. പരിപാടിയുടെ അവതാരകയായ നടി ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതില്‍ മനംനൊന്താണ് മധ്യവയസ്കന്‍ ജീവനൊടുക്കിയതെന്ന് ഇയാളുടെ മക്കള്‍ ആരോപിച്ചു. സീ ടെലിവിഷന്റെ തമിഴ്ചാനലില്‍ സൊല്‍വതെല്ലാം ഉണ്‍മൈ എന്ന പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് നാഗപ്പന്‍ ജീവനൊടുക്കിയത്.
ദമ്ബതികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള പരിപാടിയാണ് സൊല്‍വതെല്ലാം ഉണ്‍മൈ. സംപ്രേക്ഷണം ചെയ്യില്ലെന്ന ഉറപ്പില്‍ ചിത്രീകരിച്ച രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്തിന്റെ പേരിലാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. ഭാര്യയോട് പിണങ്ങിയ നാഗപ്പന്‍ ഭാര്യാ സഹോദരിയായ രേണുകയോട് അടുപ്പം പുലര്‍ത്തിയിരുന്നു.മക്കളോട് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
ഇത് സംപ്രേക്ഷണം ചെയ്തതോടെയാണ് നാഗപ്പന്‍ ജീവനൊടുക്കിയത്. ദാമ്ബത്യ പ്രശ്നങ്ങള്‍ പെരുപ്പിച്ച്‌ കാണിച്ച്‌ പരിപാടിയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ അപമാനിച്ചതാണ് നാഗപ്പന്‍ ജീവനൊടുക്കാന്‍ കാരണമെന്ന് മക്കള്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY